Kerala PSC Maths Reasoning Questions And Explanation Video In Malayalam Milestone PSC

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

1. അഞ്ജന ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനഞ്ചാമത് ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ടാകും?
Answer : 29

2. ആകെ 18 ആളുകളുള്ള ഒരുു ക്യൂവിൽ അരുൺ മുൻപിൽ നിന്ന് ഏഴാമത്തെ ആളും ഗീത പിന്നിൽ നിന്ന് പതിനാലാമത്തെ ആളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?
Answer : 1

3. സോജൻറെ റാങ്ക് മുകളിൽ നിന്ന് 15 ആമതും താഴെ നിന്ന് 32 ആമതുമാണ്. റോഷന്റെ റാങ്ക് താഴെ നിന്ന് 20 ആമത് ആണെങ്കിൽ മുകളിൽ നിന്ന് റോഷന്റെ റാങ്ക് എത്ര ?
Answer : 27

5. അനിൽ ഒരു വരിയിൽ ഇടതു നിന്ന് 19 ആമത് ആണ്. സുനിൽ അതേ വരിയിൽ വലതു നിന്ന് 10 ആമതാണ്. അവർ പരസ്‌പരം സ്ഥാനം മാറിയപ്പോൾ സുനിൽ വലതു നിന്ന് 20 ആമത് ആയി.എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
Answer : 38

6. A ഒരു വരിയിൽ ഇടതു നിന്ന് 14 ആമതും B അതേ വരിയിൽ വലതു നിന്ന് 18 ആമതും ആണ്. അവർ പരസ്‌പരം സ്ഥാനം മാറിയപ്പോൾ A യുടെ സ്ഥാനം ഇടതു നിന്ന് 17 ആമത് ആയാൽ B യുടെ സ്ഥാനം വലതു നിന്ന് എത്രാമതാണ് ?
Answer : 21

7. അമ്മയ്ക്ക് മകനെക്കാൾ 20 വയസ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ് മകൻറെ വയസിൻറെ മൂന്ന് മടങ്ങാകും. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസെത്ര ?
Answer : 25

8. അമ്മയുടെയും മകളുടെയും വയസുകളുടെ ശരാശരി 36. അവരുടെ വയസുകളുടെ അനുപാതം 5 : 1 എങ്കിൽ 6 വർഷങ്ങൾക്ക് ശേഷം അവരുടെ വയസ്സിന്റെ അനുപാതം എത്ര ?
Answer : 11 : 3

9. A യുടെ വയസിന്റെ ഇരട്ടിയാണ് ഇപ്പോൾ B യുടെ വയസ്. B ക്ക് ഇപ്പോൾ 18 വയസ് എങ്കിൽ B ക്ക് 24 വയസാകുമ്പോൾ A ക്ക് എത്ര വയസാകും ?
Answer : 15

10. രാജുവിന് രാധയെക്കാൾ 5 വയസ് കൂടുതലാണ്. ഇപ്പോൾ രാജുവിന്റെ വയസ് രാധയുടെ വയസ്സിന്റെ ഇരട്ടിയാണ്. രാജുവിന്റെ ഇപ്പോഴത്തെ വയസെത്ര ?
Answer :10

11. രാഹുലിൻറെ ഇപ്പോഴത്തെ വയസ് അവന്റെ അച്ഛന്റെ വയസ്സിന്റെ 1/4 ഭാഗമാണ്. 4 വർഷത്തിന് ശേഷം അവരുടെ വയസുകളുടെ തുക 68 ആകും. എന്നാൽ രാഹുലിൻറെ ഇപ്പോഴത്തെ വയസെത്ര ?
Answer : 12

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

Tags : psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,

1 thought on “Kerala PSC Maths Reasoning Questions And Explanation Video In Malayalam Milestone PSC”

Leave a Comment

Your email address will not be published.

error: Content is protected !!