SCERT Maths Solved Questions For Kerala PSC

Kerala psc maths previous questions are given below. Maths is a vital section in all Kerala psc exams. By learning the maths syllabus of Kerala psc exams, you can ensure 20 marks in the exams. It is very easy to score maths section in Kerala psc exams because a specific mathematics syllabus is given. Unlike the gk section, the maths syllabus is very small. Since gk syllabus is vast, one can not study the entire syllabus and it is impossible to predict the questions. But in the case of maths questions, we know what type of questions are being asked. 

By learning previous maths questions of Kerala psc examinations, students can easily understand the question pattern and the type of questions. Practising the previous maths questions is the best way to crack the upcoming Kerala psc examinations. 

Some maths questions and answers from previous Kerala psc exams are given below. You can see the detailed solving video by simply clicking the link below the questions.

——————————————————————————

SCERT പാഠപുസ്തകത്തിലെ അംശബന്ധം എന്ന ഭാഗത്തെ ചോദ്യങ്ങളാണ് ചുവടെ.

ഉത്തരം കണ്ടെത്തിയ വഴി വിശദമായി കാണാൻ ഓരോ ചോദ്യത്തിന്റെയും തൊട്ടു താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിഡിയോയിൽ ആ ചോദ്യം കാണാം.

——————————————————————————

Q1. ഒരു സ്‌കൂളിൽ 120 ആൺകുട്ടികളും 140 പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള അംശബന്ധം എത്ര ?

Ans = 6:7 (https://youtu.be/u1pKtQczbr8?t=220)

Q2. ഒരു ചരടുകൊണ്ട് ഒരു ചതുരത്തിന്റെ വശങ്ങൾ അളന്നപ്പോൾ വീതി ചരടിന്റെ 1/4 ഭാഗവും നീളം ചരടിന്റെ 1/3 ഭാഗവും എന്ന് കണ്ടു. വീതിയും നീളവും തമ്മിലുള്ള അംശബന്ധം എന്ത് ?

Ans = 3:4 (https://youtu.be/u1pKtQczbr8?t=285)

Q3. ദോശയുണ്ടാക്കാൻ 6 കിണ്ണം അരിക്ക് 2 കിണ്ണം ഉഴുന്ന് എന്നാണ് കണക്ക്. 9 കിണ്ണം അരി എടുത്താൽ എത്ര കണ്ണം ഉഴുന്ന് എടുക്കണം ?

Ans = 3 കിണ്ണം (https://youtu.be/u1pKtQczbr8?t=349)

Q4. നിസാറിന്റെ വീടിന്റെ ചുമര് തേക്കുന്നതിന് സിമന്റും മണലും 1:5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമന്റ് വാങ്ങി. എത്ര ചാക്ക് മണൽ വാങ്ങണം ?

Ans = 225 ചാക്ക് (https://youtu.be/u1pKtQczbr8?t=411)

Q5. ഒരു സ്‌കൂളിലെ അധ്യാപകരിൽ സ്ത്രീകളുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും തമ്മിലുള്ള അംശബന്ധം 5:1 ആണ്. 6 പേർ പുരുഷന്മാർ ആണ്. സ്ത്രീകൾ എത്രയാണ് ?

Ans = 30 സ്ത്രീകൾ (https://youtu.be/u1pKtQczbr8?t=469)

Q6. അലിയും അജയനും ചേർന്ന് ഒരു കട തുടങ്ങി. അലി 5000 രൂപയും അജയൻ 3000 രൂപയുമാണ്മുതൽമുടക്കിയത്. ഒരു മാസം കഴിഞ്ഞപ്പോൾ കിട്ടിയ ലാഭം അവർ മുതൽമുടക്കിയ അംശബന്ധത്തിൽ വീതിച്ചു. അലിക്ക് 2000 രൂപ കിട്ടി. അജയന് എത്ര രൂപ കിട്ടി ? ആകെ എത്ര രൂപയാണ് ലാഭം ?

Ans = അജയന് കിട്ടിയ ലാഭം = 1200

ആകെ ലാഭം = 3200

(https://youtu.be/u1pKtQczbr8?t=555)

Q7. സുഹറയും സീതയും ചേർന്ന് ഒരു കച്ചവടം തുടങ്ങി.സുഹറ 40000 രൂപയും സീത 30000 രൂപയും മുതൽമുടക്കി. ലാഭമായി കിട്ടിയ 7000 രൂപ മുടക്കുമുതലിന്റെ അംശബന്ധത്തിൽ വീതിച്ചു. ഓരോരുത്തർക്കും എത്ര രൂപ കിട്ടി ?

Ans = സുഹറയ്ക്ക് കിട്ടിയത് = 4000

സീതയ്ക്ക് കിട്ടിയത് = 3000

(https://youtu.be/u1pKtQczbr8?t=670)

Q8. ഒരു രേഖീയ ജോഡിയിലെ കോണുകൾ 4:5 എന്ന അംശബന്ധത്തിലാണ്. ഓരോ കോണിന്റെയും അളവ്എത്രയാണ് ?

Ans = 80 & 100 (https://youtu.be/u1pKtQczbr8?t=841)

Q9. 9cm നീളത്തിൽ AB എന്നൊരു വര വരയ്ക്കുക. ഇതിൽ P എന്ന കുത്തിടണം. AP, PB എന്നിവയുടെ നീളങ്ങൾ1:2 എന്ന അംശബന്ധത്തിലായിരിക്കണം. A യിൽ നിന്ന് ഏത്ര അകലെയാണ് P അടയാളപ്പെടുത്തേണ്ടത് ?

Ans = 3 cm (https://youtu.be/u1pKtQczbr8?t=944)

Q10. സീതയും സോബിയും ഒരു തുക 3:2 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ സീതയ്ക്ക് 480 രൂപ കിട്ടി.ആകെഎത്ര രൂപയാണ് വീതിച്ചത് ?

Ans = 800 (https://youtu.be/u1pKtQczbr8?t=1075)

Q11. ഒരു മട്ടത്രികോണത്തിലെ മട്ടമല്ലാത്ത കോണുകൾ 1:4 എന്ന അംശബന്ധത്തിലാണ്. ഈ കോണുകൾ കണക്കാക്കുക

Ans = 18 & 72 

(https://youtu.be/u1pKtQczbr8?t=1181)

error: Content is protected !!