10 Preliminary Exam Confirmation

കേരളാ പി എസ് സി യുടെ പത്താം തരം യോഗ്യതയുള്ള തസ്തികകളിലേക്ക് നടത്താൻ തീരുമാനിച്ച പ്രിലിമിനറി പരീക്ഷയ്ക്കുള്ള കൺഫർമേഷൻ കൊടുക്കാൻ നവംബർ 23 മുതൽ ഡിസംബർ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. എങ്കിലും ആദ്യ ദിവസം ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പി എസ് സിയുടെ വെബ് സൈറ്റിൽ കയറിയത് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കി.

സൈറ്റ് ഹാങ്ങ് ആയതും ഒ ടി പി ലഭിക്കാതിരുന്നതും ഇതുമൂലമാണ്‌. കൺഫർമേഷൻ കൊടുക്കാൻ സാധിക്കാതിരുന്നവർ പേടിക്കേണ്ടതില്ല. സൈറ്റ് ഹാങ്ങ് ആവുക, ഒ ടി പി ലഭിക്കാതിരിക്കുക, പ്രൊഫൈൽ ലോഗ് ഔട്ട് ആയി പോവുക, തുടങ്ങി പലവിധ കാരണങ്ങൾ കൊണ്ട് കൺഫർമേഷൻ പ്രക്രിയ പകുതിക്ക് വച്ച് മുടങ്ങിപ്പോയവർക്ക് വീണ്ടും ലോഗിൻ ചെയ്‌തുകൊണ്ട്‌ കൺഫർമേഷൻ നൽകാവുന്നതാണ്.

കൺഫർമേഷൻ കൊടുക്കേണ്ട വിധം

  • മൊബൈൽ ഫോൺ വഴി കൺഫർമേഷൻ നൽകാൻ Puffin ബ്രൌസർ ഉപയോഗിക്കുക.
  • കേരളാ പി.എസ്. സിയുടെ തുളസി പോർട്ടലിൽ കയറുക ( ഇവിടെ ക്ലിക്ക് ചെയ്‌ത്‌ കയറാം )
  • യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോഗിൻ ചെയ്യുക
  • കൺഫർമേഷൻ എന്ന കോളത്തിൽ ക്ലിക്ക് ചെയ്യുക
  • ഇപ്പോൾ കൺഫർമേഷൻ നല്കാൻ കഴിയുന്ന തസ്‌തികൾ സ്‌ക്രീനിൽ തെളിഞ്ഞ ശേഷം കൺഫർമേഷൻ നൽകേണ്ട തസ്‌തിക തിരഞ്ഞെടുക്കുക.
  • അതിനു ശേഷം ചോദ്യ പേപ്പറിൻറെ ലാംഗ്വേജ് ആവശ്യമെങ്കിൽ ചേഞ്ച് ചെയ്യാം.
  • Send OTP എന്നത് ക്ലിക്ക് ചെയ്യുക
  • PSC പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ആറക്ക OTP ലഭിക്കും
  • OTP നൽകിയ ശേഷം click here എന്നത് ക്ലിക്ക് ചെയ്യുക
  • താഴെയുള്ള ചെറിയ കോളത്തിൽ ടിക്ക് മാർക്ക് നൽകിയ ശേഷം Submit Confirmation എന്നത് ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക

  • ഓരോ തസ്തികകളിലേക്കും വെവ്വേറെ കൺഫർമേഷൻ നൽകേണ്ടതുണ്ട്.
  • പരീക്ഷ എഴുതാൻ കഴിയുമെങ്കിൽ മാത്രം കൺഫർമേഷൻ നൽകുക. കൺഫർമേഷൻ നൽകി പരീക്ഷയ്ക്ക് ഹാജരാകാതിരുന്നാൽ നടപടി ഉണ്ടാകുന്നതാണ്.
  • കൺഫർമേഷൻ കൊടുക്കുന്ന സമയത്ത് ചോദ്യ പേപ്പർ ലഭിക്കേണ്ട ഭാഷ ഉറപ്പുവരുത്തുക.
  • കൺഫർമേഷൻ നൽകുന്നതിന് മുൻപ് നിങ്ങളുടെ പ്രൊഫൈലുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ കയ്യിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം ( OTP ലഭിക്കാൻ )

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!